ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെന്ററുകളില്‍ വരുന്ന ആറുമാസത്തേക്ക് വിദേശികള്‍ തൊഴിലെടുക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുകയുമില്ല. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.
മസ്‌കത്ത്: ഒമാനില്‍ വിദേശികള്‍ക്ക് കൂടുതല്‍ മേഖലകളില്‍ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തി മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്രി ഉത്തരവ് പുറത്തിറക്കി. ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സെന്ററുകളില്‍ വരുന്ന ആറുമാസത്തേക്ക് വിദേശികള്‍ തൊഴിലെടുക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുകയുമില്ല. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.
കരിക്കുലം വികസനമടക്കമുള്ള ജോലികള്‍ നടന്നുവരുന്ന കോളജുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലേണിംഗ് ആന്റ് ഡെവലപ്പ്മെന്റ് സെന്ററുകളില്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. മേഖലയില്‍ പരിശീലനം നേടിയ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കും.
ആറു മാസത്തിന് ശേഷം ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് തിരിച്ചെത്താനാകുമോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ ആറു മാസക്കാലത്തേക്ക് വിവിധ തസ്തികകളിലെ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.