Currency

മസ്‌കത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, August 29, 2017 12:58 pm

രാജ്യത്ത് റോഡപകടനിരക്കുകള്‍ കുറഞ്ഞുവന്നിട്ടുള്ളതായും അതിനിടയില്‍ തെറ്റായ ഡ്രൈവിങ് പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് അനുവദിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

മസ്‌കത്ത്: ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതായി ഒമാന്‍ പൊലീസ്. രാജ്യത്ത് റോഡപകടനിരക്കുകള്‍ കുറഞ്ഞുവന്നിട്ടുള്ളതായും അതിനിടയില്‍ തെറ്റായ ഡ്രൈവിങ് പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് അനുവദിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ജനുവരി- ജൂണ്‍ കാലയളവില്‍ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായതു 314 പേര്‍ക്കാണ്. അപകടനിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 18 ശതമാനവും മരണനിരക്കില്‍ 6.5 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x