ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുകയെന്ന് കമ്പനി ചീഫ് കണ്‍സ്യൂമര്‍ ഒഫീസര്‍ ഖാലിദ് അല്‍ ഖൂലി പറഞ്ഞു. മാളുകളിലും റസ്റ്ററന്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും.
അബൂദബി: പെരുന്നാളാഘോഷ കാലത്ത് സൗജന്യ വൈഫൈ ഒരുക്കി ഇത്തിസലാത്ത്. ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുകയെന്ന് കമ്പനി ചീഫ് കണ്‍സ്യൂമര്‍ ഒഫീസര്‍ ഖാലിദ് അല്‍ ഖൂലി പറഞ്ഞു. മാളുകളിലും റസ്റ്ററന്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. യു.എ.ഇ മൊബൈല്‍ നമ്പറുള്ള ആര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും.
വൈഫൈ സൗകര്യം ലഭിക്കുന്ന പാര്‍ക്കുകളിലും മാളുകളിലും ബീച്ചുകളിലുമെല്ലാം യു.എ.ഇ വൈഫൈ ബൈ ഇത്തിസലാത്ത് എന്ന സിഗ്‌നല്‍ മുഖേന കണക്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇത്തിസലാത്തിന്റെ ഈ സേവനം ലഭ്യമാണ്. എസ്.എം.എസ് ആയി ലഭിക്കുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്താം. ഇത്തിസലാത്ത് വൈഫൈ ഹോട്ടസ്‌പോട്ടുകള്‍ etisalat.ae/wifi എന്ന വെബ്‌സൈറ്റിലോ ഇത്തിസലാത്ത് ആപ് വഴിയോ അറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.