Currency

ഉപരോധം: ഇന്ത്യക്കാരുടെ ജോലിയെ ബാധിക്കില്ലെന്ന് ഖത്തര്‍

സ്വന്തം ലേഖകന്‍Thursday, August 31, 2017 12:14 pm

ദോഹ: ഖത്തറിനു മേലുള്ള ഉപരോധം ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ല. ഉപരോധം മൂലം ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്ക് പകരക്കാരെ നിയമിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഖത്തറില്‍ വിവിധ മേഖലയിലായി ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. വിലക്ക് ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യക്കാരെ ഇത് ഒരുവിധത്തിലും ബാധിക്കില്ലെന്നും നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x