സ്‌കൂളുകളുടെ പരിസരത്തും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുമാണ് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വാഹനം അമിത വേഗത്തിലാണെകില്‍ ചുവപ്പു നിറത്തില്‍ സങ്കട ഭാവമുള്ള സ്മൈലി തെളിയും.
മസ്‌കത്ത്: ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുമായി മസ്‌കറ്റ് നഗരസഭയും, റോയല്‍ ഒമാന്‍ പൊലീസും രംഗത്ത്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനായാണ് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം സ്ഥാപിക്കുന്നത്. മസ്‌കത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തുക.
സ്‌കൂളുകളുടെ പരിസരത്തും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുമാണ് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വാഹനം അമിത വേഗത്തിലാണെകില്‍ ചുവപ്പു നിറത്തില്‍ സങ്കട ഭാവമുള്ള സ്മൈലി തെളിയും. സുരക്ഷിതമായ വേഗത്തിലവണെങ്കില്‍ സന്തോഷമുള്ള സ്മൈലി പച്ച നിറത്തില്‍ തെളിയും. ഡിഡിജിറ്റല്‍ ബോര്‍ഡിന്റെ നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ എത്തുന്ന വാഹനം എത്ര മാത്രം വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ ഡിജിറ്റല്‍ യന്ത്രത്തിന് സാധിക്കും.
മത്ര പ്രവിശ്യയില്‍ പത്തു ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. സൈന്‍ ബോര്‍ഡ് സംവിധാനം രാജ്യത്തിന്റെ മറ്റു പ്രധാന പട്ടണങ്ങളിലും സ്ഥാപിക്കുവാനുള്ള പദ്ധതി റോയല്‍ ഒമാന്‍ പൊലീസ് ആസൂത്രണം ചെയ്തു വരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.