
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് താത്കാലിക ഒത്തുതീര്‍പ്പുകളല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഖത്തര്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനൊപ്പം ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി ഇക്കാര്യം പറഞ്ഞത്.
ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയിട്ട് മൂന്ന് മാസം അടുക്കവെ പരിഹാരശ്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നായാലും സ്വാഗതം ചെയ്യുമെന്നും എന്നാല്‍ തല്ക്കാലിക പരിഹാരമല്ല വേണ്ടതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം ഉറപ്പുവരുത്തി മാത്രമേ ഏത് വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയ്യാറാവുകയുളളൂവെന്നും അദേഹം വ്യക്തമാക്കി.
ഗള്‍ഫ് പ്രതിസന്ധി ജി.സി.സിക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. കുവൈത്തും യു.എ.ഇയും സന്ദര്‍ശിച്ച ശേഷമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി ഖത്തറിലെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.