Currency

ഇന്ധന വിലയില്‍ വര്‍ധനവ്; കുറഞ്ഞ വരുമാനക്കാര്‍ക്ക് സംരക്ഷണം പരിഗണനയില്‍

സ്വന്തം ലേഖകന്‍Saturday, September 2, 2017 11:56 am

എം 95ന്റെ വില പത്തു ബൈസയും എം 91 ഗ്രേഡിന്റെ വില എട്ടു ബൈസയും വര്‍ധിച്ചിട്ടുണ്ട്. ഡീസല്‍ വില അഞ്ചു ബൈസയും ഉയര്‍ന്നതായി എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എം.95ന് 196 ബൈസയും എം91ന് 186 ബൈസയും ഡീസലിന് 201 ബൈസയുമാണ് സെപ്റ്റംബറിലെ വില.

മസ്‌കത്ത്: പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നുമുതല്‍ ഉയരും. എം 95ന്റെ വില പത്തു ബൈസയും എം 91 ഗ്രേഡിന്റെ വില എട്ടു ബൈസയും വര്‍ധിച്ചിട്ടുണ്ട്. ഡീസല്‍ വില അഞ്ചു ബൈസയും ഉയര്‍ന്നതായി എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എം.95ന് 196 ബൈസയും എം91ന് 186 ബൈസയും ഡീസലിന് 201 ബൈസയുമാണ് സെപ്റ്റംബറിലെ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനവാണ് ഇന്ധനവില കൂടാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ധന വില നിയന്ത്രണം നീക്കിയതിന് ശേഷം വിലയില്‍ വന്‍വര്‍ധനവാണ് വന്നിട്ടുള്ളത്. സബ്‌സിഡി നിരക്കിനെ അപേക്ഷിച്ച് ഇന്ധനവിലയില്‍ 50 ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ട്. അതേസമയം കുറഞ്ഞ വരുമാനക്കാര്‍ക്ക് ഉയരുന്ന ഇന്ധന നിരക്കില്‍നിന്ന് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് പദ്ധതി നടപ്പില്‍വരുത്തുന്നത് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x