പുതിയ സ്‌കൂള്‍വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് പുതിയ ആപ് വികസിപ്പിച്ചത്. കുട്ടികളുടെ ഗൃഹപാഠം, പ്രോജക്ടുകള്‍, ഹാജര്‍നില, മാര്‍ക്കുകള്‍ തുടങ്ങഇയ വിവരങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ക്ക് രക്ഷിതാക്കളെ ഈ ആപ്പിലൂടെത്തന്നെ അറിയിക്കാം. രക്ഷിതാക്കള്‍ക്ക് തിരികെ അധ്യാപകരുമായി ആശയവിനിമയം നടത്താനും സൗകര്യമുണ്ട്.
ദോഹ: വിദ്യാര്‍ഥികള്‍ക്കുള്ള അറിയിപ്പുകളും സ്‌കൂളുകളില്‍ ലഭ്യമാവുന്ന സേവനങ്ങളും മനസിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി വിദ്യാഭ്യാസമന്ത്രാലയം. വിവരങ്ങള്‍ അറിയാന്‍ കുട്ടികളും രക്ഷിതാക്കളും വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ആപ് സ്‌റ്റോര്‍, വിന്‍ഡോസ് ഫോണ്‍ സ്‌റ്റോര്‍ എന്നിവയില്‍ നിന്നു ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പുതിയ സ്‌കൂള്‍വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് പുതിയ ആപ് വികസിപ്പിച്ചത്. കുട്ടികളുടെ ഗൃഹപാഠം, പ്രോജക്ടുകള്‍, ഹാജര്‍നില, മാര്‍ക്കുകള്‍ തുടങ്ങഇയ വിവരങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ക്ക് രക്ഷിതാക്കളെ ഈ ആപ്പിലൂടെത്തന്നെ അറിയിക്കാം. രക്ഷിതാക്കള്‍ക്ക് തിരികെ അധ്യാപകരുമായി ആശയവിനിമയം നടത്താനും സൗകര്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.