
ദോഹ: ഖത്തര്‍ എയര്‍വേയ്സ് നാളെയും മറ്റന്നാളും നടത്താനിരുന്ന യുഎസ് സര്‍വീസുകള്‍ റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ റദ്ദാക്കിയത്. ദോഹയില്‍ നിന്ന് യുഎസിലെ മിയാമിയിലേക്കും തിരിച്ചും നടത്തേണ്ട വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
ദോഹയില്‍ നിന്നു മിയാമിയിലേക്കുള്ള സര്‍വീസും (ക്യുആര്‍ 777), മിയാമിയില്‍ നിന്നു ദോഹയിലേക്കുള്ള സര്‍വീസുമാണ് (ക്യുആര്‍ 778) റദ്ദാക്കിയത്. ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ ബുക്കിങ് ഏജന്റുമാരുമായി ബന്ധപ്പെടണമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാന സര്‍വീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ നിന്നു ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.