
അബുദാബി: വേനലവധി കഴിഞ്ഞ് എമിറേറ്റില്‍ നാളെ മുതല്‍ മുഴുവന്‍ സ്കൂളുകളും പ്രവൃത്തിദിനം ആരംഭിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് തലസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. സ്കൂള്‍ ബസുകളുടെ വശങ്ങളിലുള്ള ‘സ്റ്റോപ്പ് ‘ ബോര്‍ഡ് കണ്ടാല്‍ മറ്റു വാഹനങ്ങള്‍ മുന്നോട്ട് എടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
സ്കൂളുകളില്‍ പ്രവര്‍ത്തിദിനം ആരംഭിക്കുന്നതിനെ തുടര്‍ന്ന് നിരത്തുകളില്‍ വന്‍ ഗതാഗത ക്രമീകരണങ്ങളാണ് ട്രാഫിക് പൊലീസ് ഒരുക്കുന്നത്. പരിഷ്കരിച്ച ട്രാഫിക് നിയമം പ്രാബല്യത്തില്‍ വ്ന്നശേഷമുള്ള ആദ്യ അധ്യയന വര്‍ഷമാണിത്. കുട്ടികളുടെ സുരക്ഷിതമായ സഞ്ചാരത്തിനു തടസം വരുത്തുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിച്ചു കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
സ്കൂളുകള്‍ക്ക് സമീപമുള്ള റോഡുകളില്‍ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളുണ്ടാകും. സമീപ സിഗ്നലുകളും ഇന്റര്ചെയ്ഞ്ചുകളിലെ നിരീക്ഷണ ഉദ്യോഗസ്ഥരുമുണ്ടാകും. സ്കൂള്‍ ബസുകള്‍ കൂടുതലുള്ള മേഖലകളില്‍ സുരക്ഷിത ബസ് യാത്രയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തും.
‘അവരുടെ സുരക്ഷ ഞങ്ങളുടെ സന്തോഷം’ എന്ന പ്രമേയത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയില്‍ ഊന്നി ട്രാഫിക് പൊലീസ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.