വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിര്‍ത്തുന്ന സ്കൂള്‍ ബസുകള്‍ സ്റ്റോപ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ മറ്റു വാഹനങ്ങള്‍ പിറകില്‍ നിര്‍ത്തുന്നതിനു പകരം മുന്നോട്ടെടുത്താല്‍ ആയിരം ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷയെന്ന് ദുബായ് പൊലിസ് അറിയിച്ചു.
റിയാദ്: സ്കൂള്‍ ബസുകളുടെ സുരക്ഷയ്ക്ക് തടസം സൃഷ്ടിക്കുന്ന മറ്റു വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയെന്ന് ദുബായ് പൊലീസ്. യുഎഇ. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാര്‍ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിര്‍ത്തുന്ന സ്കൂള്‍ ബസുകള്‍ സ്റ്റോപ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ മറ്റു വാഹനങ്ങള്‍ പിറകില്‍ നിര്‍ത്തുന്നതിനു പകരം മുന്നോട്ടെടുത്താല്‍ ആയിരം ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷയെന്ന് ദുബായ് പൊലിസ് അസി. കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.
അബൂദബിയിലും സമാന നിയമം കര്‍ശനമായി നടപ്പാക്കി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ വേഗതാ പരിധി ലംഘിക്കാന്‍ പാടില്ല. സമീപത്തെ റോഡുകളില്‍ വാഹനം ഓടിക്കുമ്പോഴും സ്കൂളിലേക്ക് പ്രവേശിക്കുമ്പോഴും ഡ്രൈവര്‍മാര്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്നും നിശ്ചിത സ്റ്റോപ്പുകളില്‍ അല്ലാതെ വിദ്യാര്‍ഥികളെ കയറ്റാനോ ഇറക്കാനോ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്കൂള്‍ മേഖലയിലെ ഗതാഗതം നിരീക്ഷിക്കാനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗഥരെയും നിയമിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.