ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വാദികള്‍ കവിഞ്ഞൊഴുകി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ദങ്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 53 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. 36 മില്ലീ മീറ്റര്‍ മഴ ലഭിച്ച ബുറൈമിയാണ് രണ്ടാം സ്ഥാനത്ത്.
മസ്കത്ത്: വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചതായി റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വാദികള്‍ കവിഞ്ഞൊഴുകി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ദങ്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 53 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.
36 മില്ലീ മീറ്റര്‍ മഴ ലഭിച്ച ബുറൈമിയാണ് രണ്ടാം സ്ഥാനത്ത്. അല്‍ മദായില്‍ 34 മില്ലീ മീറ്റര്‍ മഴയും ലഭിച്ചു. ബഹ്ല, ഇസ്കി, നിസ്വ, അല്‍ ഹംറ, ബുറൈമിയിലെ സുമൈനി എന്നിവിടങ്ങളിലും വാദികള്‍ കവിഞ്ഞൊഴുകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.