ഈ മാസം 16 വരെ നടക്കുന്ന കാമ്പയിനില്‍ സ്വദേശികളും വിദേശികളുമായ 20- 35 പ്രായമുള്ളവര്‍ സൗജന്യ കുത്തിവെപ്പിന് വിധേയരാകണം. കാമ്പയിനിന്റെ ആദ്യഘട്ടം കഴിഞ്ഞ മേയില്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നടന്നു. മറ്റിടങ്ങളിലെല്ലാം 16 വരെ കാമ്പയിന്‍ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മസ്‌കത്ത്: അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഈ മാസം 16 വരെ നടക്കുന്ന കാമ്പയിനില്‍ സ്വദേശികളും വിദേശികളുമായ 20- 35 പ്രായമുള്ളവര്‍ സൗജന്യ കുത്തിവെപ്പിന് വിധേയരാകണം. കാമ്പയിനിന്റെ ആദ്യഘട്ടം കഴിഞ്ഞ മേയില്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നടന്നു. മറ്റിടങ്ങളിലെല്ലാം 16 വരെ കാമ്പയിന്‍ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കുപുറമെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും കാമ്പയിനുമായി സഹകരിക്കുന്നുണ്ട്. എല്ലായിടത്തും ആദ്യ ദിവസം തന്നെ നിരവധി പേര്‍ എത്തി. കുത്തിവെപ്പ് സൗജന്യവും ഫലപ്രദവും ദൂഷ്യവശങ്ങള്‍ ഇല്ലാത്തതുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫലപ്രദമായ മരുന്ന് ലഭ്യമല്ലാത്ത അഞ്ചാംപനിക്ക് എം.എം.ആര്‍ വാക്‌സിനേഷന്‍ മാത്രമാണ് പ്രതിവിധി.
രാവിലെ 7.30 മുതല്‍ രാത്രി ഒമ്പതുവരെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലുമായി കുത്തിവെപ്പ് ലഭ്യമാകും. പ്ലേറ്റ്‌ലെറ്റുമായി ബന്ധപ്പെട്ട രോഗാവസ്ഥയുള്ളവര്‍ ഫിസിഷ്യനെ കണ്ടശേഷം മാത്രമേ വാക്‌സിനേഷന് വിധേയമാകാന്‍ പാടുള്ളൂ. മുലയൂട്ടുന്ന സമയത്ത് വാക്‌സിനേഷന്‍ എടുക്കുന്നതിന് കുഴപ്പമില്ലെന്നും മന്ത്രാലയം അറിയിച്ചു.
കുത്തിവെപ്പ് കാമ്പയിന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.