Currency

മലയാളികള്‍ക്ക് തിരിച്ചടിയായി ലേണിങ് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററുകളില്‍ വിദേശികള്‍ക്ക് തൊഴില്‍ നിരോധനം

സ്വന്തം ലേഖകന്‍Tuesday, September 12, 2017 8:23 am

ഈ മേഖലയില്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നതാണ്. വരുന്ന ആറുമാസക്കാലം വിദേശികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല.

 

ഒമാന്‍: ലേണിങ് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററുകളില്‍ വിദേശികള്‍ക്ക് തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഈ മേഖലയില്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നതാണ്. വരുന്ന ആറുമാസക്കാലം വിദേശികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല.

ഒമാനിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കോളജുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലേണിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്.

ആറു മാസത്തിന് ശേഷം ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാനാകുമോ എന്നതിലും വ്യക്തതയില്ല. നേരത്തെ ആറു മാസക്കാലത്തേക്ക് വിവിധ തസ്തികകളിലെ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x