Currency

25 സ്വകാര്യ സ്‌കൂളുകള്‍ക്ക് കൂടി ഖത്തറില്‍ പ്രവര്‍ത്തനാനുമതി

സ്വന്തം ലേഖകന്‍Wednesday, September 13, 2017 7:15 am

ദോഹ: ഖത്തറില്‍ 25 സ്വകാര്യ സ്‌കൂളുകള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കി. 58 അപേക്ഷകളില്‍നിന്നാണ് ഇത്രയും വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്‌കൂള്‍ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 171 ആയി.

പുതുതായി അനുമതി ലഭിച്ച 25 സ്‌കൂളുകളടക്കം 94 സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളും 171 സ്വകാര്യ സ്‌കൂളുകളുമാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. പൊതുമേഖലയില്‍ 197 സ്‌കൂളുകളുമുണ്ട്. തങ്ങളുടെ മക്കളുടെ സ്‌കൂള്‍ യാത്രയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ താമസസ്ഥലത്തിനടുത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റം അനുവദിക്കാനും മന്ത്രാലയം ഒരുക്കമാണെന്ന് അല്‍ ദര്‍ഹം അറിയിച്ചു.

സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ അക്രഡിറ്റേഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനും പദ്ധതിയുണ്ടെന്നും ഇവാല്വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഖാലിദ് അല്‍ ഹര്‍ഖാന്‍ പറഞ്ഞു. അബര്‍ദീന്‍ യൂനിവേഴ്‌സിറ്റി, എ.എഫ്.ജി, യൂനിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ കോളേജ് എന്നിങ്ങനെ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അധ്യയനവര്‍ഷം അനുമതി നല്‍കിയതായി ഉന്നത വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ഖാലിദ് മുഹമ്മദ് അല്‍ ഹുര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x