Currency

രാത്രിയിലെ നിര്‍മാണ പ്രവര്‍ത്തനം; ഒമാനില്‍ നഗരസഭയുടെ അനുമതി നിര്‍ബന്ധം

സ്വന്തം ലേഖകന്‍Friday, September 15, 2017 2:01 pm

രാത്രി സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടം പൊളിക്കല്‍ മല ഇടിച്ചുനിരത്തല്‍ പോലുള്ള ജോലികളും നടത്തുന്ന കമ്പനികള്‍ക്കാണ് നഗരസഭയുടെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുള്ളത്. രാത്രി ജോലികള്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നഗരസഭയില്‍ പരാതി സമര്‍പ്പിക്കാനും നിയമം അനുവദിക്കുന്നുണ്ട്.

മസ്‌കത്ത്: ഒമാനില്‍ രാത്രി സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പ്രത്യേക അനുമതി നിര്‍ബന്ധം. രാത്രി സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടം പൊളിക്കല്‍ മല ഇടിച്ചുനിരത്തല്‍ പോലുള്ള ജോലികളും നടത്തുന്ന കമ്പനികള്‍ക്കാണ് നഗരസഭയുടെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുള്ളത്. രാത്രി ജോലികള്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നഗരസഭയില്‍ പരാതി സമര്‍പ്പിക്കാനും നിയമം അനുവദിക്കുന്നുണ്ട്.

സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിലുള്ള സമയത്ത് നഗരസഭയില്‍ നിന്നുള്ള എഴുതി ലഭിച്ച അനുമതി പത്രമില്ലാതെ ഇത്തരം ജോലികള്‍, പ്രത്യേകിച്ച് ജനവാസ മേഖലകളില്‍ നടത്താന്‍ പാടില്ലെന്നാണ് ഒമാന്‍ കണ്‍സ്ട്രക്ഷന്‍ നിയമത്തിന്റെ 104ാം സെക്ഷന്‍ പറയുന്നത്. മുനിസിപ്പാലിറ്റി നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 105 പ്രകാരം താമസക്കാരുടെ സ്വകാര്യതയെ മാനിക്കണമെന്നും മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പൊതുസൗകര്യങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഉപദ്രവകരമാകരുതെന്നും ഇത്തരം ജോലികള്‍ ശാന്തമായ അന്തരീക്ഷത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂവെന്നുമാണ് പറയുന്നത്. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും ഇത്തരം ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നും നഗരസഭാ നിയമത്തില്‍ വ്യവസ്ഥയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x