Currency

സൊഹാറില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ പുതിയ മേല്‍പാലം

സ്വന്തം ലേഖകന്‍Friday, September 15, 2017 2:57 pm

പത്തു ശതമാനം ചെരിഞ്ഞ പ്രതലത്തോടെയുള്ളതാണ് പാലത്തിന്റെ പ്രവേശന ഭാഗം. തെന്നല്‍ ഇല്ലാത്ത സാധനങ്ങളള്‍ ഉപയോഗിച്ചാണ് തറഭാഗം നിര്‍മിച്ചിട്ടിട്ടുള്ളത് എന്നതിനാല്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി മേല്‍പാലം ഉപയോഗിക്കാം. ടാക്‌സികള്‍ക്കും ബസുകള്‍ക്കുമായി അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മസ്‌കത്ത്: സൊഹാറില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡുമുറിച്ചുകടക്കുന്നതിനായി പുതിയ മേല്‍പാലം തുറന്നു. തരീഫ് മേഖലയിലാണ് പുതിയ പാലം തുറന്നുകൊടുത്തത്. വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

പത്തു ശതമാനം ചെരിഞ്ഞ പ്രതലത്തോടെയുള്ളതാണ് പാലത്തിന്റെ പ്രവേശന ഭാഗം. തെന്നല്‍ ഇല്ലാത്ത സാധനങ്ങളള്‍ ഉപയോഗിച്ചാണ് തറഭാഗം നിര്‍മിച്ചിട്ടിട്ടുള്ളത് എന്നതിനാല്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി മേല്‍പാലം ഉപയോഗിക്കാം. ടാക്‌സികള്‍ക്കും ബസുകള്‍ക്കുമായി അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൊഹാര്‍ സര്‍വകലാശാലയ്ക്ക് സമീപം കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്‍പാലം കൂടി നിര്‍മിക്കുമെന്നും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x