Currency

കടകളിലും ഭക്ഷണശാലകളിലും നഗരസഭയുടെ പരിശോധന: 15 നിയമലംഘനങ്ങള്‍ പിടികൂടി

സ്വന്തം ലേഖകന്‍Saturday, September 16, 2017 7:37 am

അല്‍ വഖ്‌റ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. നഗരസഭാ മുനിസിപ്പല്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ സെക്ഷനാണു പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 13 പേരില്‍ നിന്ന് 97,500 ഖത്തര്‍ റിയാല്‍ പിഴയായി ഈടാക്കി.

ദോഹ: കടകളിലും ഭക്ഷണശാലകളിലും നഗരസഭ നടത്തിയ പരിശോധനയില്‍ 15 നിയമലംഘനങ്ങള്‍ പിടികൂടി. അല്‍ വഖ്‌റ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. നഗരസഭാ മുനിസിപ്പല്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ സെക്ഷനാണു പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 13 പേരില്‍ നിന്ന് 97,500 ഖത്തര്‍ റിയാല്‍ പിഴയായി ഈടാക്കി.

പരിശോധനയില്‍ പിടിച്ചെടുത്ത ഉപയോഗശൂന്യമായ 110 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും രണ്ടു കേസുകള്‍ നിയമ നടപടികള്‍ക്കായി പൊലീസിനു ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ 12 സാംപിളുകള്‍ സെന്‍ട്രല്‍ ലബോറട്ടറിയിലേക്കു പരിശോധനയ്ക്കായി അയച്ചു. ഹെല്‍ത്ത് കണ്‍ട്രോള്‍ സെക്ഷനു ലഭിച്ച ആറു പരാതികള്‍ ഉടന്‍ തന്നെ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x