സര്‍ക്കാരും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും ഇക്കാര്യത്തില്‍ നല്‍കുന്നത് മുന്തിയ പരിഗണനയെന്ന് ഖത്തര്‍. ഇതിനായി പ്രത്യേക നിയമങ്ങള്‍ പാസാക്കുകയും വയോജന ശാക്തീകരണ, സംരക്ഷണ കേന്ദ്രം (ഇഷാന്) പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും യുഎന്നിലെ ഖത്തര്‍ പെര്‍മനന്റ് മിഷന് ഫസ്റ്റ് സെക്രട്ടറി മഹ അല്‍ മുദാദി പറഞ്ഞു.
ദോഹ: മുതിര്‍ന്ന വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് ഖത്തര്‍. സര്‍ക്കാരും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും ഇക്കാര്യത്തില്‍ നല്‍കുന്നത് മുന്തിയ പരിഗണനയെന്ന് ഖത്തര്‍. ഇതിനായി പ്രത്യേക നിയമങ്ങള്‍ പാസാക്കുകയും വയോജന ശാക്തീകരണ, സംരക്ഷണ കേന്ദ്രം (ഇഷാന്) പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും യുഎന്നിലെ ഖത്തര്‍ പെര്‍മനന്റ് മിഷന് ഫസ്റ്റ് സെക്രട്ടറി മഹ അല്‍ മുദാദി പറഞ്ഞു.
സാങ്കേതിക വിദ്യകളും സ്വയംനിയന്ത്രിത ചലനോപകരണങ്ങളും വയോധികരെ പരാശ്രയമോ വിവേചനമോ ഇല്ലാതെ അന്തസ്സായി ജീവിക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. വിവരസാങ്കേതികത അവര്‍ക്ക് കുടുംബാംഗങ്ങളുമായും സമൂഹവുമായും അടുത്തിടപഴകാനും സഫലമായി ജീവിക്കാനും സൗകര്യമൊരുക്കുകയും ചെയ്യുന്നുണ്ട്. മുതിര്‍ന്നവര്‍ക്കു മക്കളുടെയും കൊച്ചുമക്കളുടെയും സഹായത്തോടെ വിവരസാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനു ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം വസ്ല എന്ന പേരില്‍ ഐസിടി പരിശീലന പദ്ധതി നടപ്പാക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.