വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടോണ്‍ 91 പെട്രോളിന്റെ വില 75 ഹലലയില്‍ നിന്ന് 1 റിയാല്‍ 35 ഹലലയായി ഉയരും. ഒക്ടോണ്‍ 95 പെട്രോളിന്റെ വില 95 ഹലലയില്‍ നിന്ന് 1 റിയാല്‍ 65 ഹലലയായും വര്‍ദ്ധിക്കും.
റിയാദ്: സൗദിയില്‍ നവംബര്‍ മുതല്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചേക്കും. ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടോണ്‍ 91 പെട്രോളിന്റെ വില 75 ഹലലയില്‍ നിന്ന് 1 റിയാല്‍ 35 ഹലലയായി ഉയരും. ഒക്ടോണ്‍ 95 പെട്രോളിന്റെ വില 95 ഹലലയില്‍ നിന്ന് 1 റിയാല്‍ 65 ഹലലയായും വര്‍ദ്ധിക്കും. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യം നല്കുന്ന സബ്സിഡി പടിപടിയായി എടുത്തുകളയുന്നതിന്റെ ഭാഗമായാണ് വിലവര്‍ധനവ് നടപ്പാക്കുന്നത്.
പെട്രോള്‍ വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമാവും. ആദ്യ ഘട്ടത്തില്‍ പെട്രോളിന് മാത്രാണെങ്കിലും അടുത്ത ഘട്ടത്തില്‍ മറ്റ് ഇന്ധനങ്ങള്‍ക്കും പെട്രോള്‍ ഉല്പന്നങ്ങള്ക്കും വില വര്‍ധനവ് ബാധകമാവും. 2016 ജനുവരിയിലാണ് സൗദിയില്‍ അവസാനമായി പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.