Currency

യുഎഇയില്‍ ജുലൈ മുതല്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Thursday, June 27, 2019 7:42 pm

അബുദാബി: ജുലൈ ഒന്നു മുതല്‍ യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ വില നിര്‍ണയ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ നാല് മാസങ്ങളിലും തുടര്‍ച്ചായായി വില വര്‍ദ്ധിച്ചിരുന്നു. ഇതിന് ശേഷമാണ് അടുത്ത മാസം വില കുറയ്ക്കാനുള്ള തീരുമാനം.

സൂപ്പര്‍ 98 പെട്രോളിന് 2.30 ദിര്‍ഹമായിരിക്കും അടുത്ത മാസത്തെ വില. ജൂണില്‍ 2.53 ദിര്‍ഹമാണിതിന്റെ നിരക്ക്. സ്‌പെഷ്യല്‍ 95ന് നിലവിലുള്ള 2.42 ദിര്‍ഹത്തില്‍ നിന്ന് 2.18 ദിര്‍ഹമായി വില കുറയും. ഡീസല്‍ വിലയിലും ഒന്നാം തീയ്യതി മുതല്‍ കുറവുണ്ടാകും. നിലവിലുള്ള 2.56 ദിര്‍ഹത്തില്‍ നിന്ന് 2.35 ദിര്‍ഹമായാണ് ഡീസലിന്റെ വില കുറയ്ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x