
അബൂദബി: യു.എ.ഇയില്‍ ഒക്ടോബറില്‍ പെട്രോള്‍ വില കുറയും. എന്നാല്‍, ഡീസല്‍വില കൂടും. യു.എ.ഇ ഊര്‍ജമന്ത്രാലയം പ്രഖ്യാപിച്ച ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രകാരം പെട്രോള്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയുമ്പോള്‍ ഡീസല്‍ വിലയില്‍ മൂന്ന് ഫില്‍സിന്റെ വര്‍ധനയുണ്ടാകും.
പുതിയ നിരക്ക് പ്രകാരം കഴിഞ്ഞമാസം ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 24 ഫില്‍സായി കുറയും. സ്‌പെഷല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 16 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 12 ഫില്‍സായി കുറയും. ലിറ്ററിന് 2 ദിര്‍ഹം 38 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസല്‍ വില ഒക്ടോബറില്‍ 2 ദിര്‍ഹം 41 ഫില്‍സായി വര്‍ധിക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വിലക്ക് അനുസൃതമായാണ് യു.എ.ഇ എല്ലാമാസവും ആഭ്യന്തരവിപണിയില്‍ ഇന്ധനവില നിശ്ചയിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.