
ദുബായ്: യു.എ.ഇയില്‍ ഇന്ധനവില കുറച്ചു. ഫെബ്രുവരിയിലെ പെട്രോള്‍ വിലയില്‍ ലിറ്ററിന് അഞ്ച് ഫില്‍സിന്റെ കുറവുണ്ടാകും. ഡീസല്‍ വിലയില്‍ രണ്ട് ഫില്‍സിന്റെ കുറവുമുണ്ടാകും. ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചത്.
പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് ഒരു ദിര്‍ഹം 95 ഫില്‍സായി കുറയും. സൂപ്പര്‍ 95 ന്റെ വില ലിറ്ററിന് ഒരു ദിര്‍ഹം 89 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 84 ഫില്‍സായി കുറയും. ലിറ്റിന് രണ്ട് ദിര്‍ഹം 30 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസലിന്റെ നിരക്ക് ഫെബ്രവരിയില്‍ രണ്ട് ദിര്‍ഹം 28 ഫില്‍സായിരിക്കും.
ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റെ പ്രതിഫലനം എന്നോണമാണ് യു.എ.ഇ ആഭ്യന്തര വിപണിയിലും പെട്രോള്‍ വില കുറയുന്നത്. 2015 ആഗസ്റ്റ് മുതലാണ് ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞ യു.എ.ഇ, ആഗോളവിപണിക്ക് അനുസരിച്ച് എല്ലാ മാസവും ആഭ്യന്തര വിപണിയില്‍ ചില്ലറ ഇന്ധനവില്‍പനയുടെ നിരക്ക് നിശ്ചയിക്കാന്‍ തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.