Currency

ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മന്റെിന് അനുമതിയുള്ളത് മസ്‌കത്തില്‍ ആറു ഏജന്‍സികള്‍ക്ക് മാത്രം

സ്വന്തം ലേഖകന്‍Tuesday, September 19, 2017 2:00 pm

വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളില്‍ നാലെണ്ണം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. അതേസമയം ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെില്‍നിന്ന് തൊഴില്‍ ദാതാക്കളെ പിന്നാക്കം വലിച്ചിരുന്നത് 1100 റിയാലിന്റെ ബാങ്ക് ഗാരണ്ടി നല്‍കണമെന്നതായിരുന്നു.

മസ്‌കത്ത്: ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മന്റെിന് മസ്‌കത്തില്‍ അനുമതിയുള്ളത് ആറു ഏജന്‍സികള്‍ക്ക് മാത്രം. മസ്‌കത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടുജോലി ഉള്‍പ്പെടെ വിദേശത്തേക്കുള്ള മുഴുവന്‍ റിക്രൂട്ട്മന്റെുകളിലും സുതാര്യത ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 2015 മുതല്‍ ഇ-മൈഗ്രേറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം എല്ലാ നിബന്ധനകളും തൊഴില്‍ ദാതാക്കളും തൊഴില്‍ അന്വേഷകരും പാലിക്കണമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.

വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളില്‍ നാലെണ്ണം മാത്രമാണ് കേരളത്തില്‍ നിന്നുള്ളത്. അതേസമയം ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെില്‍നിന്ന് തൊഴില്‍ ദാതാക്കളെ പിന്നാക്കം വലിച്ചിരുന്നത് 1100 റിയാലിന്റെ ബാങ്ക് ഗാരണ്ടി നല്‍കണമെന്നതായിരുന്നു. ഇത് കണക്കിലെടുത്ത് അനുവദനീയമായ ആറ് ഏജന്‍സികളില്‍നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മന്റെിന് ഗാരണ്ടി തുക നല്‍കേണ്ടതില്ലെന്നും എംബസി അറിയിച്ചു.

മറ്റ് ഏജന്‍സികള്‍ മുഖേന റിക്രൂട്ട്മന്റെുകള്‍ നടത്തുന്നവര്‍ ബാങ്ക് ഗാരണ്ടിയും ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള എന്‍.ഒ.സിയും ഹാജരാക്കണം. www.emigrate.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് വീട്ടുജോലിക്കാരെ റിക്രൂട്ട്മന്റെ് നടത്താന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം അറ്റാഷെ സാലിമത്തിനെ ബന്ധപ്പെടാം. ഇമെയില്‍: cw.muscat@mea.gov.in


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x