
ദോഹ: ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് വര്‍ദ്ധനയുണ്ടായതായി ഖത്തര്‍ തുറമുഖ മാനേജ്മെന്റ് അതോറിട്ടി വ്യക്തമാക്കി. ആഗസ്തില്‍ 78 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഉപരോധത്തിന്റെ ആദ്യ മാസത്തേക്കാള്‍ വന്‍ വര്‍ദ്ധന കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് കൈവരിക്കനായതായി മവാനി ഖത്തര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ആഗസ്ത് മാസത്തില്‍ ജനറല്‍ കാര്‍ഗോ ഇനത്തില്‍ ഖത്തര്‍ തുറമുഖ മാനേജ്മെന്റ് അതോറിറ്റി ക്ലിയര്‍ ചെയ്തത് 142854 ടണ്‍ കാര്‍ഗോയാണ്. മുന്‍ മാസം 80275 ടണ്‍ കാര്‍ഗോയാണ് ക്ലിയര്‍ ചെയ്തത്. ഇതിനെ അപേക്ഷിച്ച് 78 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മവാനി ഖത്തര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ടിലാണ് വര്‍ധനവ് വ്യക്തമാക്കുന്നത്.
ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലായി ജനറല്‍ കാര്‍ഗോ ഇനത്തില്‍ 254234 ടണ്‍ ചരക്കാണ് മവാനി ഖത്തര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഗാേബ്രാ, ബില്‍ഡിംഗ് മെറ്റീരിയല്‍ ഇനത്തില്‍ ആഗസ്തില്‍ 23482 ടണ്‍ കൈകാര്യം ചെയ്തു. ജൂലൈയില്‍ ഇത് 7897 ടണ്‍ മാത്രമായിരുന്നു. 197 ശതമാനത്തിന്റെ വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.