Currency

ഐസിബിഎഫ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ

സ്വന്തം ലേഖകന്‍Thursday, September 21, 2017 11:48 am

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) താഴ്ന്ന വരുമാനക്കാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ നടക്കും. രാവിലെ ഏഴു മുതല്‍ 11 വരെ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാംപ്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 23 അല്‍ വക്കാലത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുളള ക്യാംപില്‍ വെല്‍കെയര്‍ ഫാര്‍മസീസ് ആണ് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കു മെഡിക്കല്‍ സംരക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഐസിബിഎഫ് സംഘടിപ്പിക്കുന്ന 31ാമതു സൗജന്യ മെഡിക്കല്‍ ക്യാംപാണിത്. ചെറുകിട തൊഴില്‍ മേഖലയില്‍ നിന്നുള്ള സാധാരണ ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഇത്തരം സ്ഥലങ്ങളില്‍ ക്യാംപുകള്‍ നടത്തുന്നത്.

ക്യാംപുകളില്‍ പങ്കെടുക്കാന്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. മെഡിക്കല്‍ പരിശോധന ആഗ്രഹിക്കുന്നവര്‍ക്ക് ക്യാംപില്‍ നേരിട്ടു പങ്കെടുക്കാവുന്നതാണ്. ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസുകളും യോഗ ഇന്‍ ദോഹയുടെ സഹകരണത്തോടെ യോഗ പരിശീലനവും ഉണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x