ഒരുവര്‍ഷത്തെ സൗജന്യ യാത്രയ്ക്കു പുറമേ, പ്ലാറ്റിനം പ്രിവിലേജ് അംഗത്വം, ബിസിനസ് ക്ലാസിലേക്കു സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരം, ദോഹയിലെ പേള്‍ കെംപിന്‍സ്കി ഹോട്ടലില്‍ മൂന്നുദിവസത്തെ സൗജന്യ താമസം തുടങ്ങി ഒട്ടേറെ സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ദോഹ: ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ച ‘ഗ്ലോബല്‍ ട്രാവല്‍ ബോട്ടിക്’ പ്രമോഷന് പദ്ധതി ഇന്ന് അവസാനിക്കും. യാത്രക്കാര്‍ക്ക് ഒരുവര്‍ഷത്തെ സൗജന്യ യാത്രയുള്‍പ്പെടെയുള്ള സമ്മാനങ്ങളുമായാണ് ഖത്തര്‍ എയര്‍വേയ്സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രാനിരക്കില്‍ 40% വരെ ഇളവുകള്‍ നല്കുന്ന പദ്ധതിയില്‍ 21 ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നവര്‍ക്കു ഭാഗ്യസമ്മാന പദ്ധതിക്ക് അര്‍ഹതയുണ്ടാവും.
ഒരുവര്‍ഷത്തെ സൗജന്യ യാത്രയ്ക്കു പുറമേ, പ്ലാറ്റിനം പ്രിവിലേജ് അംഗത്വം, ബിസിനസ് ക്ലാസിലേക്കു സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരം, ദോഹയിലെ പേള്‍ കെംപിന്‍സ്കി ഹോട്ടലില്‍ മൂന്നുദിവസത്തെ സൗജന്യ താമസം തുടങ്ങി ഒട്ടേറെ സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: www.qatarairways.com.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.