
മുസന്ന: ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് തട്ടിപ്പില്‍ ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഓര്‍ഡര്‍ പ്രകാരം പാര്‍സല്‍ വഴി എത്തുന്ന സാധനങ്ങള്‍ പണം കൊടുത്ത് കൈപ്പറ്റി തുറന്നുനോക്കുമ്പോഴോ ഉപയോഗിച്ച് തുടങ്ങുമ്പോഴോ ആണ് ഉപഭോക്താവിന് വഞ്ചിക്കപ്പെട്ടത് മനസിലാവുക. സാധനങ്ങള്‍ നേരില്‍ കാണാനോ ഗുണനിലവാരം ബോധ്യപ്പെടാനോ ഇത്തരം ഇടപാടുകളില്‍ വേണ്ടത്ര സമയം ലഭിക്കാറില്ല. മാത്രവവുമല്ല അപമാനം ഭയന്നും നിയമത്തിന്റെ പിന്നാലെ പോകാനുള്ള പ്രയാസങ്ങള്‍ കൊണ്ടും അധികപേരും പരാതിപ്പെടാനും അന്വേഷണങ്ങള്‍ക്കും മുന്നോട്ട് വരാത്തും തട്ടിപ്പ് വര്‍ധിക്കുന്നതിന് സാഹചര്യമൊരുക്കുന്നുണ്ട്.
ഫേസ്ബുക്കിലും മറ്റും ആകര്‍ഷകമായ പരസ്യം കണ്ട് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. വിശ്വസനീയമായ കമ്പനികള്‍ അല്ലെങ്കില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെട്ടേക്കാം. മലയാളികളും ഇത്തരക്കാരുടെ വലയില്‍ കുടുങ്ങുന്നുണ്ട്. വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നുവെന്നതാണ് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഫേസ്ബുക്കിലെയും വാട്ട്‌സ്ആപ്പിലെയും വിവിധ ‘ബൈ ആന്‍ഡ് സെല്‍’ ഗ്രൂപ്പുകളിലൂടെയും മറ്റുമാണ് ഇത്തരക്കാര്‍ വല വിരിച്ചിരിക്കുന്നത്.
മൊബൈല്‍ഫോണുകളുടെ വ്യാജമോഡലുകളുടെ വില്‍പനയും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലൂടെ വ്യാപകമാണ്. വിലക്കുറവ്, സൗജന്യം, ബണ്ടില്‍ ഓഫര്‍ തുടങ്ങിയ വാചകങ്ങളില്‍ കുടുങ്ങാതെ വിശ്വസനീയമായ വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയാണ് ഇത്തരം കബളിപ്പിക്കലുകളില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.