Currency

ഖത്തറിലെ ആദ്യത്തെ രാജ്യാന്തര ഫാല്‍ക്കന്‍ പ്രദര്‍ശനം ‘സുഹൈലി’ന് ഇന്നു തിരശീല വീഴും

സ്വന്തം ലേഖകന്‍Sunday, September 24, 2017 3:18 pm

ദോഹ: കത്താറയിലെ ആദ്യത്തെ രാജ്യാന്തര ഫാല്‍ക്കന്‍ പ്രദര്‍ശനം ‘സുഹൈലി’ന് ഇന്നു തിരശീല വീഴും. ഖത്തറിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുള്ള ഫാല്‍ക്കന്‍, വേട്ട പ്രദര്‍ശനം രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. വന്‍ ജനപങ്കാളിത്തത്തോടയാണ് ഫാല്‍ക്കന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.

അറബ് സംസ്‌കൃതിയുടെ, പൈതൃകത്തിന്റെ ചിഹ്നങ്ങളാണു ഫാല്‍ക്കനുകള്‍. അവയുടെ പരിപാലനത്തിനായി എത്ര രൂപ വേണമെങ്കിലും അവര്‍ ചെലവഴിക്കും. നൂറോളം പവിലിയനുകളാണു കത്താറയില്‍ ഫാല്‍ക്കന്‍, വേട്ട പ്രദര്‍ശനത്തിനായി തയാറാക്കിയിട്ടുള്ളത്. ഇംഗ്ലണ്ട്, സ്വീഡന്‍, സ്‌പെയിന്‍, ചൈന, പോളണ്ട്, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രദര്‍ശനത്തില്‍ പങ്കാളികളായി.

കത്താറയിലെ ഈ പ്രദര്‍ശനം ഒട്ടേറെ മലയാളികളെ ആകര്‍ഷിച്ചു. വ്യത്യസ്തവും വൈവിധ്യമേറിയതുമായൊരു പ്രദര്‍ശനത്തിനാണു കത്താറ സാക്ഷ്യം വഹിക്കുന്നത്. രാവിലെ 12.30 മുതല്‍ രാത്രി 11.30 വരെയാണു പ്രദര്‍ശന സമയം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x