Currency

ഖത്തര്‍ എയര്‍വെയ്സ് ആറ് വിമാനങ്ങള്‍ കൂടി സ്വന്തമാക്കി

സ്വന്തം ലേഖകന്‍Wednesday, September 27, 2017 5:18 pm

ദോഹ: ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് പ്രമുഖ വിമാന നിര്‍മാതാക്കളായ ബോയിങ്ങില്‍നിന്ന് 6 വിമാനങ്ങള്‍ കൂടി സ്വന്തമാക്കി. ബോയിങ് 7478 ന്റെ രണ്ട് ചരക്കുവിമാനങ്ങളും നാല് 777 300 ഇ.ആര്‍ യാത്രാവിമാനങ്ങളുമാണ് വാങ്ങുന്നത്. ആകെ 216 കോടി ഡോളറിന്റെ ഇടപാടാണിത്. ആദ്യ ചരക്കുവിമാനം ബോയിങ് – ഖത്തര്‍ എയര്‍വെയ്സിന് കൈമാറി.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രശസ്തമായ ‘തമീം അല്‍ മജ്ദ്’ ചിത്രം ആലേഖനം ചെയ്തതാണ് ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങിയ പുതിയ 7478 ചരക്കുവിമാനം. കുറഞ്ഞ പ്രവര്‍ത്തന ചെലവില്‍ കൂടുതല്‍ ചരക്ക് ഉള്‍ക്കൊള്ളാന്‍ സംവിധാനമുള്ളതാണ് പുതിയ ചരക്കുവിമാനം. ബോയിങ്ങുമായുള്ള സഹകരണം ഏറെ കെട്ടുറപ്പുള്ളതാണെന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയില്‍ ബോയിങ്ങിന്റെ പങ്ക് ഏറെ വലുതാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ നിരയില്‍ ഇപ്പോള്‍ 100 ലേറെ ബോയിങ് വിമാനങ്ങളുണ്ട്. സമീപഭാവിയില്‍ 100 ഓളം വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ കൊടുത്തിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x