
ദോഹ: രാജ്യത്ത് സമഗ്ര ടൂറിസം വികസന പദ്ധതികള്‍ വരുന്നു. ഖത്തറിന്റെ അഭിമാന പദ്ധതിയായ ‘വിഷന്‍ 2030’ന്റെ ഭാഗമായി രാജ്യത്തിന്റെ ടുറിസം മേഖലയില്‍ സമൂല പരിഷ്‌കരണങ്ങളാണ് കൊണ്ടുവരുന്നത്. നിലവിലുള്ള ഖത്തര്‍ ടൂറിസം അതോറിറ്റി പരിഷ്‌കരിച്ച് ദേശീയ ടൂറിസം കൗണ്‍സിലാക്കി മാറ്റും. കൂടാതെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ ടൂറിസം വികസനത്തിന്റെ ബ്ലൂപ്രിന്റ് തയാറാക്കും.
രാജ്യത്തെ ആറ് ടൂറിസം മേഖലകളാക്കി തിരിക്കും. ഭൂമിശാസ്ത്രപരമായ ഘടകങ്ങളും പ്രകൃതി വിഭവങ്ങളും കണക്കിലെടുത്താണ് ടൂറിസം മേഖലകളെ തരംതിരിക്കുന്നത്. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2014ല്‍ തുടക്കമിട്ട ടൂറിസം രംഗത്തെ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയായാണ് അടുത്ത ഘട്ടത്തിലെ വികസന പദ്ധതികളെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ആക്ടിങ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിം വ്യക്തമാക്കി. 2023 ആവുമ്പോഴേക്കും നിലവില്‍ വര്‍ഷത്തില്‍ രാജ്യത്തേക്കെത്തുന്ന ടൂറിസ്റ്റുകളുടെ ശരാശരി എണ്ണം ഇരട്ടിയിലധികമാക്കി മാറ്റുുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.