Currency

ഒമാനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Saturday, September 30, 2017 12:37 pm

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. പദ്ധതി ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് ബിന്‍ മൊഹമ്മദ് ബിന്‍ ഉബൈദ് അല്‍ സൈയ്ദ് ആണ അറിയിച്ചത്.

ഇതോടെ രാജ്യത്തെ സ്വദേശികളും വിദേശികള്‍ക്കും ഒരേ പോലെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഇതര ജി.സി.സി. രാജ്യങ്ങളില്‍ സ്വകാര്യമേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഒമാനില്‍ നിര്‍ബന്ധമല്ല. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x