മത്സ്യ മാര്‍ക്കറ്റിന് പുറമെ പഴം, പച്ചക്കറി വില്പന കേന്ദ്രങ്ങളും കോഫി ഷോപ്പുകളും റസ്റ്റോറന്റും സീ ഫുഡ് റസ്റ്റോറന്റുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടം.
മസ്കത്ത്: മത്രയിലെ പുതിയ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര നിലവാരത്തോടെ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര തുറമുഖത്തിന്റെ മുഖഛായ മാറിയിരിക്കുകയാണ്. നൂതന സംവിധാനങ്ങള്‍ ഉള്‍പ്പടെ ഒരുക്കി കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ മത്സ്യ മാര്‍ക്കറ്റ് ഒരുക്കിയത്.
മത്സ്യ മാര്‍ക്കറ്റിന് പുറമെ പഴം, പച്ചക്കറി വില്പന കേന്ദ്രങ്ങളും കോഫി ഷോപ്പുകളും റസ്റ്റോറന്റും സീ ഫുഡ് റസ്റ്റോറന്റുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പുതിയ മത്സ്യ മാര്‍ക്കറ്റ് കെട്ടിടം. 136 മത്സ്യ വില്പന സ്റ്റാളുകള്‍, മത്സ്യം മുറിച്ചു നല്കുന്ന 36 കൗണ്ടറുകള്‍, പഴം, പച്ചക്കറി വില്പനക്കായുള്ള 48 സ്റ്റാളുകള്‍, ഇറച്ചി, കോഴി വില്പനക്ക് എട്ട് കൗണ്ടറുകള്‍ എന്നിങ്ങനെയാണ് പുതിയ മത്സ്യ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.
പഴയ മത്സ്യ മാര്‍ക്കറ്റ് പൊതുപാര്ക്കിങ്ങിനായി ഉപയോഗപ്പെടുത്തുമെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. 140 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.