ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയും മറ്റു രണ്ടുപേര്‍ ആന്ധ്ര സ്വദേശികളുമാണെന്ന് ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. മരിച്ച മൂന്നു പേരും ഇന്ത്യന്‍ തൊഴിലാളികള്‍ ആണെന്ന് സൊഹാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു.
മസ്‌കത്ത്: സൊഹാര്‍ തുറമുഖത്ത് ചരക്കുകപ്പലില്‍ ഉണ്ടായ അപകടത്തില്‍ കപ്പലിന്റെ സംഭരണ അറക്കുള്ളില്‍ വീണ മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയും മറ്റു രണ്ടുപേര്‍ ആന്ധ്ര സ്വദേശികളുമാണെന്ന് ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മരിച്ച മൂന്നു പേരും ഇന്ത്യന്‍ തൊഴിലാളികള്‍ ആണെന്ന് സൊഹാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു. സൗത് അമേരിക്കന്‍ രാജ്യത്തുനിന്ന് തടിയുമായി വന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയുടെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടവര്‍. ഓക്‌സിജന്റെ അഭാവത്തിനൊപ്പം തടി കേടുകൂടാതെയിരിക്കാന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ശ്വസിച്ചതുമാണ് മരണത്തിന് കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുകയാണെന്ന് സൊഹാര്‍ പോര്‍ട്ട് ആന്‍ഡ് ഫ്രീസോണ്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കപ്പലിലേക്കുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.