അപകട രഹിത തൊഴില്‍ സംസ്കാരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഖത്തര്‍ ഗ്യാസ് ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുന്കരുതലുമാണു പിന്തുടരുന്നത്. 1984ല്‍ രൂപീകരിച്ച ഖത്തര്‍ ഗ്യാസ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്പാദക കമ്പനിയാണ്.
ദോഹ: അപകടങ്ങളില്ലാതെ അഞ്ചുകോടി മനുഷ്യമണിക്കൂറുകള്‍ പിന്നിട്ട് ഖത്തര്‍ ഗ്യാസ്. ശക്തമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ജോലിസ്ഥലത്ത് അപകടങ്ങള്‍ ഇല്ലാതാക്കാനായി ഖത്തര്‍ ഗ്യാസിന്റെ ജീവനക്കാരും കരാറുകാരും ചിട്ടയായ സമീപനത്തിലൂടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് ഖത്തര്‍ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു.
അപകട രഹിത തൊഴില്‍ സംസ്കാരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഖത്തര്‍ ഗ്യാസ് ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുന്കരുതലുമാണു പിന്തുടരുന്നത്. 1984ല്‍ രൂപീകരിച്ച ഖത്തര്‍ ഗ്യാസ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്പാദക കമ്പനിയാണ്.
ഖത്തര്‍ ഗ്യാസ് പ്രതിവര്‍ഷം 42 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്പാദനമാണ് നടത്തുന്നത്. 1996 നുശേഷം ലോകത്തെ 28 രാജ്യങ്ങള്‍ക്കു ഖത്തര്‍ ഗ്യാസ് എന്‍എന്‍ജി കാര്‍ഗോ നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.