ഫ്ലാറ്റുകളുടെ രൂപരേഖയുള്പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളുടെ അഭിപ്രായം തേടുമെന്ന് കേരള ഭവനനിര്‍മാണ ബോര്‍ഡ് ചെയര്മാന് അറിയിച്ചു. പ്രവാസികളുടെ നിര്‍ദേശങ്ങള്‍ തേടുന്നതിന് മാധ്യമങ്ങള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൂടാതെ ഓണ്‍ലൈന്‍ സാധ്യതകളും ഇതിനായി ഉപയോഗിക്കും.
തിരുവനന്തപുരം: നിര്‍ദിഷ്ട പ്രവാസി പാര്‍പ്പിട പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കും. ഫ്ലാറ്റുകളുടെ രൂപരേഖയുള്പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളുടെ അഭിപ്രായം തേടുമെന്ന് കേരള ഭവനനിര്‍മാണ ബോര്‍ഡ് ചെയര്മാന് അറിയിച്ചു. പ്രവാസികളുടെ നിര്‍ദേശങ്ങള്‍ തേടുന്നതിന് മാധ്യമങ്ങള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൂടാതെ ഓണ്‍ലൈന്‍ സാധ്യതകളും ഇതിനായി ഉപയോഗിക്കും.
പരമാവധി 20 ലക്ഷം രൂപ വില വരുന്ന ഫ്ലാറ്റുകള്‍ വാങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകളോ ഹഡ്കോ മുതലായ സര്‍ക്കാര്‍ ഏജന്‍സികളോ വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും. സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായുള്ള പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ഇരിങ്ങാടംപള്ളി റോഡില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ സ്ഥലത്താണ്.
ഏഴു ബ്ലോക്കുകളിലായി മൂന്നുകിടപ്പുമുറികള്‍, അടുക്കള, ഹാള്‍ തുടങ്ങിയവ അടങ്ങുന്ന 84 ഫ്ലാറ്റുകളാണ് നിര്‍മിക്കുക. റോഡ്, മാലിന്യസംസ്കരണ സംവിധാനം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കും. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാകും അര്‍ഹരായ ഗണഭോക്താക്കളെ തിരഞ്ഞെടുക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.