ഭരണനിര്‍വഹണം സുതാര്യമാക്കുക, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും കടമകളും അവകാശങ്ങളും കൂടുതല്‍ വ്യക്തമായി വിശദീകരിക്കുക, പ്രമോഷനുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യാവസരം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
ദോഹ: സര്‍ക്കാര്‍ ജോലികളുടെ വിവരണവും വര്‍ഗീകരണവും ലഭ്യതയും സംബന്ധിച്ചു ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അംഗീകാരം. 2016ലെ 15ാം നമ്പര്‍ മനുഷ്യവിഭവശേഷി നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മന്ത്രാലയം തയാറാക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.
സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകളെയും തൊഴില്‍പരമായ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് വിശദീകരിക്കുന്നതാണ് 2016ലെ 15-ാം നമ്പര്‍ മനുഷ്യവിഭവശേഷി നിയമം. ഭരണനിര്‍വഹണം സുതാര്യമാക്കുക, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങളും കടമകളും അവകാശങ്ങളും കൂടുതല്‍ വ്യക്തമായി വിശദീകരിക്കുക, പ്രമോഷനുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യാവസരം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും വിതരണച്ചുമതലയുള്ള ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്റാമ) സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താന്‍ ഫിനാന്‍ഷ്യല്‍ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുന്നതു സംബന്ധിച്ച അമീരി ഉത്തരവിനും മന്ത്രിസഭായോഗം അംഗീകാരം നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.