Currency

ഹസ്സാദ് ഫുഡ് ഇന്ത്യയിലേക്കുള്ള ഈന്തപ്പഴ കയറ്റുമതി പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, October 10, 2017 12:06 pm

ചരക്കുമായുള്ള ആദ്യ ഷിപ്‌മെന്റ് ഇന്നലെ അയച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള സൗഹൃദം തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹസ്സാദ് ഫുഡ് സിഇഒ മുഹമ്മദ് ബദ്ര്‍ അല്‍ സദ പറഞ്ഞു.

ദോഹ: ഇന്ത്യയിലേക്കുള്ള ഈന്തപ്പഴ കയറ്റുമതി ഹസ്സാദ് ഫുഡ് പുനരാരംഭിച്ചു. ചരക്കുമായുള്ള ആദ്യ ഷിപ്‌മെന്റ് ഇന്നലെ അയച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള സൗഹൃദം തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹസ്സാദ് ഫുഡ് സിഇഒ മുഹമ്മദ് ബദ്ര്‍ അല്‍ സദ പറഞ്ഞു. ഉപരോധത്തിനു ശേഷം ആദ്യമായാണ് ഹസ്സാദ് ഫുഡ് ഇന്ത്യയിലേക്ക് ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നത്.

ഉപരോധത്തിനിടയിലും കയറ്റുമതി തുടരാന്‍ കഴിയുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഭാവിയില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും താല്‍പര്യമുണ്ടെന്ന് അല്‍ സദ പറഞ്ഞു. പ്രാദേശിക ഉല്‍പാദകരില്‍ നിന്ന് ഈന്തപ്പഴം സംഭരിക്കുമെന്നും കമ്പനി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x