ഒക്ടോബര്‍ പത്ത് മുതല്‍ പതിനാറ് വരെ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ഫൈവ് സ്റ്റാര്‍ ഓണ്‍ബോര്‍ഡ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് കാബിന്‍ സേവനം അന്‍പത് ശതമാനം ഇളവോടെ ലഭ്യമാകുന്നത്. 2018 മേയ് 31 വരെ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.
ദോഹ: ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്കായി ‘ടൂ സീറ്റ്സ്, വണ്‍ ഗ്രേറ്റ് ഓഫര്‍’ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. ഇതുവഴി ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ രണ്ട് സീറ്റുകള്‍ ഒന്നിച്ച് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. ലീഷര്‍, ബിസിനസ് യാത്രക്കാര്‍ക്ക് അടുത്ത തവണ കുടുംബവുമായും സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുമ്പോള്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് സ്വന്തമാക്കാം. വ്യക്തിഗത ബുക്കിംഗിനും പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭ്യമാണ്.
ഒക്ടോബര്‍ പത്ത് മുതല്‍ പതിനാറ് വരെ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ഫൈവ് സ്റ്റാര്‍ ഓണ്‍ബോര്‍ഡ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് കാബിന്‍ സേവനം അന്‍പത് ശതമാനം ഇളവോടെ ലഭ്യമാകുന്നത്. 2018 മേയ് 31 വരെ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.
സ്വകാര്യമുറി പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ക്യൂസ്വീറ്റ് എന്ന പുതിയ ബിസിനസ് ക്ലാസ് സീറ്റുകള്‍ നേരത്തെ ഖത്തര്‍ എയര്‍വേയ്സ് അവതരിപ്പിച്ചിരുന്നു. നീക്കാവുന്നതും മാറ്റാവുന്നതുമായ ടിവി മോണിറ്ററുകള്‍ മധ്യത്തിലായി ക്രമീകരിച്ചിരിക്കുന്ന നാല് സീറ്റുകള്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വകാര്യ സ്വീറ്റായി ഉപയോഗിച്ച് ഒന്നിച്ച് യാത്ര ചെയ്യുന്നതിന് ജോലി ചെയ്യുന്നതിനും സോഷ്യലൈസ് ചെയ്യുന്നതിനും സൗകര്യം നല്‍കും. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇതുവഴി സാധിക്കും.
കഴിഞ്ഞ മാസം ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിന് ഷോഫര്‍ സേവനം ലഭ്യമാക്കിയിരുന്നു. കൂടാതെ ഇന്‍-ഫ്ളൈറ്റ് കേറ്ററിംഗ്, പ്രീ-സെലക്ട് ഡൈനിംഗ്, അ ലാ കാര്‍ട്ട ഡൈനിംഗ് എന്നിങ്ങനെയുള്ള വ്യക്തിഗത സേവനങ്ങളും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രികര്‍ക്കായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.