Currency

കുടുംബവിസ: പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പൊലീസ് പുറത്തിറക്കി

സ്വന്തം ലേഖകന്‍Wednesday, October 11, 2017 12:49 pm

കുടുംബവിസക്കുള്ള അപേക്ഷകര്‍ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ഒപ്പം ഫ്‌ലാറ്റിന്റെ വാടക കരാറുമാണ് സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയ വാടക കരാര്‍ അപേക്ഷകന്റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം.

ഒമാന്‍: കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പുറത്തിറക്കി. റോയല്‍ ഒമാന്‍ പൊലീസാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വേതനപരിധി അറുനൂറില്‍ നിന്ന് മുന്നൂറ് റിയാലായി ചുരുക്കിയ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ പൊലീസ് മാറ്റം വരുത്തിയത്.

കുടുംബവിസക്കുള്ള അപേക്ഷകര്‍ മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും ഒപ്പം ഫ്‌ലാറ്റിന്റെ വാടക കരാറുമാണ് സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയ വാടക കരാര്‍ അപേക്ഷകന്റെ പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം. അപേക്ഷകരുടെ പ്രതിമാസ വേതനം മുന്നൂറ് റിയാലില്‍ കുറയരുതെന്നും പൊലീസ് അറിയിച്ചു.

അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഷെങ്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ റെസിഡന്‍സ് വിസയുള്ള ഇന്ത്യ, ചൈന, റഷ്യ പൗരന്‍മാര്‍ക്കാണ് ഒമാനില്‍ സ്‌പോണ്‍സര്‍മാരില്ലാത്ത വിസ ലഭിക്കുകയെന്നും ആര്‍.ഒ.പി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x