ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്സ്, എക്സ്റേ ടെക്നീഷ്യന്‍സ്, ഒപ്റ്റീഷ്യന്‍സ് തുടങ്ങിയ തസ്തികകളില്‍ യോഗ്യതയുള്ള സ്വദേശികളില്‍ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
ഒമാന്‍: ആരോഗ്യമന്ത്രാലയത്തില്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ആരോഗ്യവകുപ്പില്‍ സ്വദേശിവത്കരണം ഘട്ടംഘട്ടമായി നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി ഒന്നിലധികം തസ്തികകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് ആരോഗ്യവകുപ്പിലാണ്.
ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യന്, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്സ്, എക്സ്റേ ടെക്നീഷ്യന്‍സ്, ഒപ്റ്റീഷ്യന്‍സ് തുടങ്ങിയ തസ്തികകളില്‍ യോഗ്യതയുള്ള സ്വദേശികളില്‍ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ കൗണ്‍സില്‍ യോഗം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഊര്‍ജിത കര്‍മപദ്ധതി നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരുന്നു.
പുതിയ അറിയിപ്പ് പ്രകാരമുള്ള തസ്തികകളില്‍ ഫാര്‍മസിസ്റ്റ്, അസി. ഫാര്‍മസിസ്റ്റ് വിഭാഗങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നത്. അതേസമയം ഫാര്‍മസിസ്റ്റ് തസ്തികയെ ഇതാദ്യമായാണ് സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.