Currency

ഒമാനില്‍ ജീവിത ചെലവില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Monday, October 16, 2017 12:43 pm

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവര്‍ഷ പണപെരുപ്പം സെപ്തംബര്‍ അവസാനം 1.60 ശതമാനമായി ഉയര്‍ന്നു. ഗതാഗത ചെലവ്, ഫര്‍ണിഷിങ്, ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണി എന്നീ വിഭാഗങ്ങളിലാണ് വര്‍ധനവ് ഉണ്ടായതെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒമാന്‍:ഒമാനില്‍ ജീവിത ചെലവില്‍ വര്‍ധനവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവര്‍ഷ പണപെരുപ്പം സെപ്തംബര്‍ അവസാനം 1.60 ശതമാനമായി ഉയര്‍ന്നു. ഗതാഗത ചെലവ്, ഫര്‍ണിഷിങ്, ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണി എന്നീ വിഭാഗങ്ങളിലാണ് വര്‍ധനവ് ഉണ്ടായതെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫര്‍ണിഷിങ്, ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണി എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.45 ശതമാനമാണ് കൂടിയത്. ഗതാഗത മേഖലയില്‍ 3.24 ശതമാനത്തിന്റെ വര്‍ധനവും വിദ്യാഭ്യാസ മേഖലല്‍ 2.84 ശതമാനവും കൂടിയിട്ടുണ്ട്.

ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തില്‍ 1.80 ശതമാനം വില കൂടിയപ്പോള്‍ ജലം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ 1.80 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ആരോഗ്യ മേഖലയിലെ ചെലവില്‍ 0.42 ശതമാനവും കൂടി. കമ്മ്യൂണിക്കേഷന്‍ മേഖലയിലാണ് കുറവുണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x