Currency

2000 ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട് നിക്ഷേപം സൗദി പരിശോധിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, October 18, 2017 12:13 pm

ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സൗദി വാണിജ്യ മന്ത്രാലയമാണ് പരിശോധിക്കുന്നത്. ഡയറക്ടറേറ്റ് കൈമാറിയ പട്ടികയനുസരിച്ച് അന്വേഷണം തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഈ അക്കൗണ്ടുകളില്‍ വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

റിയാദ്: രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട് നിക്ഷേപം സൗദി പരിശോധിക്കുന്നു. ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സൗദി വാണിജ്യ മന്ത്രാലയമാണ് പരിശോധിക്കുന്നത്. ഡയറക്ടറേറ്റ് കൈമാറിയ പട്ടികയനുസരിച്ച് അന്വേഷണം തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഈ അക്കൗണ്ടുകളില്‍ വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നാലുവര്‍ഷത്തിനിടയില്‍ സംശയാസ്പദമായ നിലയില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടായ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. ഇന്ത്യന്‍ ധനകാര്യ ഏജന്‍സികള്‍ ഇത്തരം അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് അടുത്തിടെ ഉണ്ടായ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ് എന്‍ആര്‍ഐ അക്കൗണ്ടുകളും പരിശോധിച്ചത്.

സൗദി വാണിജ്യമന്ത്രാലയം അക്കൗണ്ട് ഉടമകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. പ്രതികരിക്കാന്‍ രണ്ടുമാസത്തെ സമയമാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ക്രമക്കേട് വ്യക്തമായാല്‍ കുറ്റക്കാര്‍ക്ക് എതിരെ സൗദിയിലെ നിയമ നടപടികള്‍ക്ക് ശേഷമേ ഇന്ത്യക്ക് കൈമാറുകയുള്ളുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടു നിന്നവരില്‍ സ്വദേശികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x