
ദോഹ: മുഐദറിലെ പുതിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. പബ്ലിക് വര്‍ക്സ് അതോറിറ്റി അശ്ഗാലിനായിരുന്നു നിര്‍മാണ ചുമതല. 19000 ചതുരശ്രമീറ്ററില്‍ നിര്‍മ്മിച്ച കേന്ദ്രം ഉടന്‍ ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് (പി.എച്ച്.സി.സി) കൈമാറും. ദന്തരോഗ ചികിത്സക്കായി 10 റൂമുകളും കുടുംബവിവാഹ പൂര്‍വ പരിശോധനകള്‍ക്കായി ആറ് ചേംബറുകളുമടക്കം 45 ക്ലിനിക്കുകളാണ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുക.
ഇതോടൊപ്പം മറ്റു സ്പെഷ്യാലിറ്റി സേവനങ്ങളും അടിയന്തര വിഭാഗവും ഫിസിയോതെറാപ്പി വിഭാഗവും സ്പോര്‍ട്സ് ഹാളും കെട്ടിടത്തിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അല്‍ വഅബ്, അല്‍ വജബ ആരോഗ്യകേന്ദ്രങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുമെന്നും അല്‍ ജംഇയ്യ കേന്ദ്രം അടുത്ത വര്‍ഷം ആദ്യ പാദത്തോടെ പൂര്‍ത്തിയാക്കി കൈമാറുമെന്നും അശ്ഗാലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
മൂന്ന് രൂപരേഖകളിലാണ് ആരോഗ്യകേന്ദ്രങ്ങള്‍ പണികഴിപ്പിക്കുന്നതെന്നും പുതിയ ആരോഗ്യകേന്ദ്രങ്ങളായ അല്‍ഖോര്‍, അല്‍ ശമാല്‍ എന്നിവ ഉടന്‍ നിര്‍മ്മാണമാരംഭിക്കുമെന്നും തമാദിര് അല്‍ മല്കി സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.