Currency

മസ്‌കത്തില്‍ താമസ, ഓഫിസ് കെട്ടിടവാടക കുത്തനെ ഇടിഞ്ഞു

സ്വന്തം ലേഖകന്‍Saturday, October 21, 2017 5:02 pm

താമസ, ഓഫിസ് കെട്ടിടങ്ങളുടെ വാടകയില്‍ കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. കുടുംബസമേതം താമസിച്ചിരുന്ന വിദേശികളുടെ ഒഴിഞ്ഞുപോക്കിനെ തുടര്‍ന്നാണ് വാകയില്‍ ഇടിവുണ്ടായത്.

മസ്‌കത്ത്: വിദേശതാമസക്കാരുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് മസ്‌കത്തില്‍ കെട്ടിടവാടക ഇടിഞ്ഞു. താമസ, ഓഫിസ് കെട്ടിടങ്ങളുടെ വാടകയില്‍ കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. കുടുംബസമേതം താമസിച്ചിരുന്ന വിദേശികളുടെ ഒഴിഞ്ഞുപോക്കിനെ തുടര്‍ന്നാണ് വാകയില്‍ ഇടിവുണ്ടായത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരെ കൂടാതെ ആനുകൂല്യങ്ങളും വരുമാനവും കുറഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തെ തിരിച്ചയച്ച് ബാച്ച്‌ലര്‍ അക്കൊമഡേഷനുകളിലേക്ക് മാറിയവരും നിരവധിയാണ്. വരും മാസങ്ങളിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഓഫിസ് വാടകയില്‍ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കുത്തനെ ഇടിവുണ്ടായി. സി.ബി.ഡി മേഖലയിലാണ് മറ്റു മേഖലകളെ അപേക്ഷിച്ച് ഓഫിസ് വാടകയിലെ ഇടിവ് ബാധിച്ചിരിക്കുന്നത്. താമസ കേന്ദ്രങ്ങളുടെ വാടക വാദി കബീറിലാണ് ഏറ്റവുമധികം ഇടിഞ്ഞത്, 32.49 ശതമാനം. അമിറാത്തില്‍ 19.25 ശതമാനവും ഖുറം, ബോഷര്‍, ഗാല എന്നിവിടങ്ങളില്‍ 14.9 ശതമാനവും വാടക കുറഞ്ഞിട്ടുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഉണര്‍വ് ലക്ഷ്യമിട്ട് അടുത്തിടെ കുടുംബ വിസാ പരിധി 300 റിയാലായി കുറച്ചിരുന്നു. ഇതിന്റെ ഗുണഫലം വരുംമാസങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x