Currency

പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ കഹ്‌റാമയുടെ സൗജന്യ പാര്‍ക്കിങ്

സ്വന്തം ലേഖകന്‍Monday, October 23, 2017 8:02 am

ഫര്‍ദാന്‍ ടവറിനോട് ചേര്‍ന്നുള്ള കഹ്‌റാമയുടെ പുതിയ സബ്‌സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗജന്യമാണ്. പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സമീപത്തെ സൂഖിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കഹ്‌റാമ സജ്ജമാക്കിയത്.

ദോഹ: പാര്‍ക്കിങ് തേടി അലയാതെ തന്നെ സുരക്ഷിതമായും അനായാസവും ഇനി വാഹനം പാര്‍ക്ക് ചെയ്യാം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്‌റാമ) പാര്‍ക്കിങ് സൗകര്യത്തോടു കൂടിയുള്ള പുതിയ സബ് സ്റ്റേഷനാണ് വാഹന ഉടമകള്‍ക്ക് ഉപകാരമാകുന്നത്.

അല്‍ ഗാനിം ബസ് സ്റ്റേഷന് സമീപത്തെ സൂഖിലാണ് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ള കഹ്‌റാമയുടെ കേന്ദ്രമുള്ളത്. ഫര്‍ദാന്‍ ടവറിനോട് ചേര്‍ന്നുള്ള കഹ്‌റാമയുടെ പുതിയ സബ്‌സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗജന്യമാണ്. പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സമീപത്തെ സൂഖിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കഹ്‌റാമ സജ്ജമാക്കിയത്.

24 മണിക്കൂറും പാര്‍ക്കിങ് അനുവദിക്കുന്ന പൂര്‍ണമായും സുരക്ഷാ സംവിധാനങ്ങളോടു കൂടിയ റകഹ്‌റാമയുടെ കേന്ദ്രത്തില്‍ 270- ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. പുതിയ പാര്‍ക്കിങ് സൗകര്യത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കഹ്‌റാമ വിവരം നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x