Currency

ഒമാനില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Tuesday, October 24, 2017 8:22 am

മസ്‌കത്ത്: ഒമാന്‍ ഇതാദ്യമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ പച്ചക്കറികള്‍, വിളകള്‍, ഹരിത ഗൃഹങ്ങള്‍ എന്നിവയായിരിക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ വളര്‍ത്തുമൃഗങ്ങള്‍, കോഴി വളര്‍ത്തല്‍ എന്നിവയും മൂന്നാംഘട്ടത്തില്‍ ഈത്തപ്പഴം,തേനീച്ച വളര്‍ത്തല്‍ എന്നിവയും ഉള്‍പ്പെടുത്തും.

പ്രകൃതിക്ഷോഭം മൂലവും അഗ്‌നിബാധയടക്കമുള്ള അപകടങ്ങള്‍ മൂലവും മറ്റും കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഷുറന്‍സ് പദ്ധതി തയാറാക്കുന്നത്. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ഫിഷറീസ് മന്ത്രാലയം, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഒമാന്‍ റീ ഇന്‍ഷൂറന്‍സ് കമ്പനി, ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുടെ നീണ്ട കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് കാര്‍ഷിക പോളിസി യാഥാര്‍ഥ്യമാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x