Currency

വാഹനങ്ങള്‍ അപകടകരമായനിലയില്‍ ഓടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, October 26, 2017 3:51 pm

വാഹനങ്ങള്‍ ഡ്രിഫ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും. ഇത്തരം കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരമാവധി മൂന്നുമാസത്തേക്ക് വാഹനം ജപ്തിചെയ്യുമെന്നാണ് ഗതാഗത ഡയറക്ടറേറ്റ് അധികൃതരുടെ താക്കീത്.

ദോഹ: റോഡില്‍ അപകടകരമായ നിലയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ്. വാഹനങ്ങള്‍ ഡ്രിഫ്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല അശ്രദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കും ഇനി മുതല്‍ പിടി വീഴും. ഇത്തരം കുറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരമാവധി മൂന്നുമാസത്തേക്ക് വാഹനം ജപ്തിചെയ്യുമെന്നാണ് ഗതാഗത ഡയറക്ടറേറ്റ് അധികൃതരുടെ താക്കീത്. വാഹനം ജപ്തിചെയ്യുക മാത്രമല്ല പരമവാധി മൂവായിരം റിയാല്‍ വരെ പിഴയും ഈടാക്കും. അതേസമയം നിയമലംഘനം ആവര്‍ത്തിച്ചാല്‍ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറും.

വാഹനങ്ങള്‍ അപകടകരമായ നിലയില്‍ ഉപയോഗിച്ച് പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടാല്‍ നശിപ്പിച്ച വസ്തുവിന്റെ വില ഡ്രൈവറില്‍നിന്ന് ഈടാക്കും. റോഡിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പൊതുമരാമത്ത് വകുപ്പായ അഷ്ഘാലായിരിക്കും ലംഘകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതെന്ന് ഗതാഗതവകുപ്പ് പ്രതിനിധി വ്യക്തമാക്കി. അഷ്ഘാലാകും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുക.

അശ്രദ്ധമായ ഡ്രൈവിങ്ങും ഗതാഗതവകുപ്പിലെ അന്വേഷണവിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പൊതുജനങ്ങള്‍ വകുപ്പുമായി സഹകരിക്കണമെന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അവയുടെ ചിത്രമെടുത്ത് അധികൃതര്‍ക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x