Currency

ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോക്ക് ഏഷ്യയിലെ ഉന്നതമായ രണ്ട് അവാര്‍ഡുകള്‍

സ്വന്തം ലേഖകന്‍Thursday, October 26, 2017 3:58 pm

ഏഷ്യയിലെ കാര്‍ഗോ മേഖലയിലെ ഏറ്റവും ഉന്നതമായ ഓവറോള്‍ കാരിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോക്ക് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമേ, ബെസ്റ്റ് കാര്‍ഗോ എയര്‍ലൈന്‍ ഇന്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോക്ക് മറ്റൊരു അവാര്‍ഡ് കൂടി ലഭിച്ചു.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോക്ക് രണ്ട് അവാര്‍ഡുകള്‍. ഏഷ്യയിലെ കാര്‍ഗോ മേഖലയിലെ ഏറ്റവും ഉന്നതമായ ഓവറോള്‍ കാരിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോക്ക് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമേ, ബെസ്റ്റ് കാര്‍ഗോ എയര്‍ലൈന്‍ ഇന്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോക്ക് മറ്റൊരു അവാര്‍ഡ് കൂടി ലഭിച്ചു.

ആഗോള കാര്‍ഗോ വിപണിയില്‍ ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയുടെ മഹത്തരമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് നേട്ടമെന്നും കൂടുതല്‍ കാര്‍ഗോ സര്‍വീസുകള്‍ കമ്പനി ആരംഭിക്കുമെന്നും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഖത്തര്‍ എയര്‍വേയ്്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

ഇത് തുടര്‍ച്ചയായാണ് ഓവറോള്‍ കാരിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്‌സിനെ തേടിയെത്തുന്നത്. കാര്‍ഗോ മേഖലയിലെ നേതൃത്വം, പ്രവര്‍ത്തന ക്ഷമത, മൂല്യം, നൂതന സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ അവാര്‍ഡിന് പരിഗണിക്കപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x