Currency

വൈദ്യുതി ഉപഭോഗം 40 ശതമാനത്തോളം കുറക്കും; ഡി.സി.എസ് നടപ്പില്‍ വരുത്താന്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് ഖത്തര്‍

സ്വന്തം ലേഖകന്‍Friday, October 27, 2017 1:12 pm

മേഖലയില്‍ ഇത്തരത്തിലുള്ള നിയമം ആദ്യമായാണ് കൊണ്ട് വരുന്നത്. സേവനദാതാക്കള്‍ക്കും ഉപഭോക്തക്കള്‍ക്കുമിടയിലുള്ള കരാറുകള്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നിയമത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദോഹ: വൈദ്യുതി ഉപഭോഗം 40 ശതമാനത്തോളം കുറക്കാന്‍ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദവും ഈര്‍ജ്ജ ക്ഷമതയുമുള്ള എയര്‍കണ്ടീഷനിംഗ് സംവിധാനമായ ഡിസ്ട്രിക് കൂളിംഗ് സിസ്റ്റം(ഡി.സി.എസ്)നടപ്പില്‍ വരുത്തുന്നതിന് ഉടന്‍ നിയമം കൊണ്ടുവരും. കഹ്‌റമ പ്രസിഡന്റ് ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി ഉപഭോഗം കുറക്കുന്നതോടൊപ്പം വാണിജ്യപദ്ധതികളിലെ നിക്ഷേപക ചാര്‍ജ്ജ് 10 ശതമാനം ഇത് വഴി കുറക്കാനാകുമെന്നും അല്‍ കുവാരി വ്യക്തമാക്കി.

ഡി.സി.എസ് റെഗുലേറ്റിംഗ് നിയമം അവസാന ഘട്ടത്തിലാണെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടന്‍ തന്നെ അയയ്ക്കുമെന്നും കഹ്‌റമ മേധാവി സൂചിപ്പിച്ചു. മേഖലയില്‍ ഇത്തരത്തിലുള്ള നിയമം ആദ്യമായാണ് കൊണ്ട് വരുന്നത്. സേവനദാതാക്കള്‍ക്കും ഉപഭോക്തക്കള്‍ക്കുമിടയിലുള്ള കരാറുകള്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നിയമത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ കെട്ടിടങ്ങളും പദ്ധതികളും പൂര്‍ണമായും സമശീതോഷ്ണമാക്കുന്ന സാങ്കേതികവിദ്യയാണ് ഡിസ്ട്രിക് കൂളിംഗ് ആന്‍ഡ് ഹീറ്റിംഗ് സിസ്റ്റം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x